Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Sunday 21 June 2015

വായനാവാരം 2015-16

  ഈ വര്‍ഷത്തെ വായനാവാരാഘോഷങ്ങള്‍ക്ക് ശ്രീ പി എന്‍പണിക്കറുടെ ചരമദിനമായ 19.6.15 വെള്ളിയാഴ്ച തുടക്കം കുറിച്ചു.ശ്രീ സുരേന്ദ്രന്‍ കാടങ്കോട് വായനാവാരം ഉദ്ഘാടനം ചെയ്തു.കുട്ടിക്കഥകളും കുട്ടിക്കവിതകളും പറഞ്ഞ് സുരേന്ദ്രന്‍ മാസ്റ്റര്‍ കുട്ടികളില്‍ ആവേശമുണര്‍ത്തി.ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും തദവസരത്തില്‍നടന്നു. ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി കുമുദകുമാരി സ്വാഗതം പറഞ്ഞു.സ്കൂള്‍ലീഡര്‍ കുമാരി നയന നന്ദി പ്രകാശിപ്പിച്ചു.വായനാവാരത്തോടനുബന്ധിച്ച്  എല്ലാദിവസവും രാവിലെ അസംബ്ലിയില്‍ യു പി ക്ലാസ്സിലെ കുട്ടികള്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകള്‍ വളരെ നിലവാരം പുലര്‍ത്തിയവയായിരുന്നു. വായനാവാരത്തോടനുബന്ധിച്ച്  എല്‍ പി/യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് സാഹിത്യക്വിസ് ,ആസ്വാദനക്കറിപ്പ് മത്സരം എന്നിവ നടത്തി.






 കുട്ടിക്കഥകളുംകുട്ടിക്കവിതകളുമായിസുരേന്ദ്രന്‍മാസ്റ്റര്‍കുട്ടികളോടൊപ്പം. 




No comments:

Post a Comment