Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Wednesday 29 June 2016

വായനയുടെ വാതായനം തുറന്ന് വായനാവാരം

       ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് വായനാവാരാഘോഷങ്ങള്‍ക്ക് തുടക്കം കുറീച്ചു.ശ്രീ വാസുദേവന്‍ നമ്പൂതിരി മാസ്റ്റര്‍  കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ വായനയുടെ അദ്ഭുതലോകത്തേക്ക് നയിച്ചുകൊണ്ട് വായനാവാരപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികളില്‍ വായനയുടെ വെളിച്ചം വീശാനും  വായന അവരുടെ ജിവിതത്തിന്റെ ഭാഗമാക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു മാസ്റ്ററുടെ പ്രഭാഷണം.ചടങ്ങിന് ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സുധട്ടീച്ചര്‍ കുട്ടികള്‍ക്ക് വായനാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രമട്ടീച്ചര്‍ നന്ദി പറഞ്ഞു.
      ഈ വര്‍ഷത്തെ വായനാവാരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുസ്തക പ്രദര്‍ശനം,എല്ലാ ദിവസവും അസംബ്ലിയില്‍ പുസ്തക പരിചയം,ആസ്വാദനക്കുറിപ്പുകളുടെ അവതരണം,എല്‍പി,യു.പി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കവിതാലാപനമത്സരം,സാഹിത്യക്വിസ് ,വായനാമത്സരം,1,2 ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി ചിത്രരചനാമത്സരം തുടങ്ങിയ പരിപാടികള്‍ സമയബന്ധിതമായി നടത്തി.
      അഞ്ച് ദിവസവും അസംബ്ലിയില്‍ ഓരോ കുട്ടികള്‍ ഓരോ പുസ്തകം പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു ഈ പരിപാടി.എഴുത്തുകാരെയും അവരുടെ രചനകളേയും  പരിചയപ്പെടാനും അവരുടെ മറ്റ് കൃതികള്‍ വായിക്കാനുള്ള താത്പര്യം വളര്‍ത്താനും ഇതുകൊണ്ട് സാധിച്ചു.ചുരുക്കത്തില്‍ വായനയുടെ ലോകത്തുതന്നെയായിരുന്നു കുട്ടികള്‍ ഈയൊരാഴ്ച.ഇനിയുള്ള നാളുകള്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു."വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും."കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളുടെ പ്രധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഈ വായനാവാരാഘോഷപരിപാടികള്‍ക്ക് സാധിച്ചു.

വയനാവാരം ഉദ്‌ഘാടനം വാസുദേവൻ നമ്പൂതിരി മാസ്റ്റർ നിർവഹിക്കുന്നു                 
      


1,2 ക്ലാസ്സുകളിലെ കുട്ടികള്‍ അവര്‍ വരച്ച ചിത്രങ്ങളുമായി
സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം
               ഈ വര്‍ഷത്തെ സൗജന്യ സ്കൂള്‍യൂണിഫോം വിതരണം ജൂണ്‍10 ന് വെള്ളിയാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ കരിം സൗജന്യ സ്കൂള്‍  യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മാധവൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ എം വി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
2016 അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷം
    അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു വരുന്നു.ജൂണ്‍ 10ന് വിവിധ പയര്‍വര്‍ഗങ്ങളുടെ പ്രദര്‍ശനം നടന്നു.കുട്ടികള്‍ക്ക് പയര്‍വര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍  ഈ പ്രദര്‍ശനംകൊണ്ട്  സാധിച്ചു.പയര്‍വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത,വിവിധ പയര്‍വര്‍ഗങ്ങളുടെ വിവിധ ഭാഷകളിലുള്ള പേരുകള്‍,അവയിലെ പോഷകഘടകങ്ങളെക്കുറിച്ചുള്ള വിവരണം എന്നിവ വിശദീകരിക്കുന്ന ചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു.രക്ഷിതാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

Thursday 16 June 2016

ലോകപരിസ്ഥിതിദിനം - ജൂണ്‍ 5

         പരിസ്ഥിതിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ലോകപരിസ്ഥിതിദിനം ആചരിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണം നടന്നു.ഇതുമായി ബന്ധപ്പെട്ട ചുമര്‍പത്രികകളുടെ പ്രകാശനവും നടന്നു.ഹെഡ്‌മാസ്റ്റര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച്  ഹെഡ്‌മാസ്റ്റര്‍സംസാരിച്ചു.തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും  'എന്റെ മരം' തൈകള്‍ വിതരണം ചെയ്തു.
'

                                            





                                        കുട്ടികള്‍ 'എന്റെ മര'ങ്ങളുമായി

























പ്രവേശനോത്സവം 2016
 


         നവാഗതരെ വരവേറ്റുകൊണ്ട്  ഈ വര്‍ഷത്തെ പ്രവേശനോത്സവവും വളരെ ഗംഭീരമായി നടന്നു.ഒന്നാം ക്ലാസ്സിലും മറ്റു ക്ലാസ്സുകളിലും പ്രവേശനം നേടിയ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ബലൂണുകള്‍ നല്കി സ്വീകരിച്ചു.പ്രവേശനോത്സവഗാനം ആലപിച്ചുകൊണ്ട് സ്കൂള്‍ കുട്ടികളുടെ  ബാന്റ്മേളത്തോടെ പ്രവേശനോത്സവറാലി നടത്തി.പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍ ,ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍മാസ്റ്റര്‍ മറ്റ് പി ടി എ ഭാരവാഹികള്‍ ,അധ്യാപകര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീ പി കരീം പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പുതിയ കുട്ടികളെ സ്വാഗതം ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു.സ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.പായസത്തിന്റെ മധുരവുംകൂടിയായപ്പോള്‍ പ്രവേശനോത്സവം കൂടുതല്‍ മധുരതരമായി.








Friday 8 April 2016

        ഈ വര്‍ഷം ഏഴാം തരത്തില്‍നിന്നും വിജയിച്ച് സ്കൂളിനോട് വിട പറയുന്ന  ‍ഞങ്ങളുടെ അഭിമാന താരങ്ങള്‍ അധ്യാപകരോടൊപ്പം



Monday 15 February 2016

WINGS 2015-16 സ്കൂള്‍ തല സെമിനാര്‍ അവതരണം

     WINGS 2015-16-നോടനുബന്ധിച്ച് യു പി ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ സയന്‍സ് സെമിനാര്‍ പ്രബന്ധാവതരണം  സ്കൂള്‍ പി ടി എ യോഗത്തില്‍വെച്ച് നടന്നു.5,6,7 ക്ലാസ്സിലെ കുട്ടികള്‍ വിവിധ വിഷയങ്ങളാണ് തെരഞ്ഞെടുത്തത്.അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഊര്‍ജ്ജസംരക്ഷണം ,ആറാം ക്ലാസ്സുകാര്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍,ഏഴാം ക്ലാസ്സിലെ കുട്ടികള്‍ മലിനീകരണം എന്നീ വിഷയങ്ങളാണ് തെരഞ്ഞെടുത്തത്.അവരവരുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ കുട്ടികള്‍ ശ്രദ്ധിച്ചിരുന്നു.അതുകൊണ്ടുതന്നെ സെമിനാര്‍ പ്രബന്ധങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇവ വളരെ പ്രയോജനപ്രദമായി.ചടങ്ങില്‍ പി ടി എ പ്രസിഡണ്ട്,ഹെഡ്‌മാസ്റ്റര്‍,മദര്‍പി ടി എ പ്രസിഡണ്ട്,മറ്റ് രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.