Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Wednesday 26 August 2015

മാവേലിയെ വരവേല്‍ക്കാന്‍ മാണിക്കോത്ത് സ്കൂളും............



 ഓണാഘോഷം 2015




         മാവേലിമന്നനെ വരവേല്‍ക്കാന്‍ ഈ വര്‍ഷവും വൈവിധ്യങ്ങളായ പരിപാടികളോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ച് രാവിലെ പൂക്കളമത്സരം നടന്നു.എല്‍.പി,യു.പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ നടന്നു.എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസ്സും യു,പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സും ഒന്നാം സ്ഥാനം നേടി .മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന നാടന്‍ പൂക്കളുടെ വൈവിധ്യത പൂക്കളങ്ങളെ ഏറെ ശ്രദ്ധേയമാക്കി.തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ നടന്നു.പ്രീ-പ്രൈമറി കുട്ടികള്‍ക്കുവേണ്ടി തവളച്ചാട്ടമത്സരം,തൊപ്പിമാറ്റല്‍,ഒന്ന്,രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് തൊപ്പിമാറ്റല്‍,മൂന്ന്,നാല് ക്ലാസ്സുകാര്‍ക്ക് കസേരക്കളി എന്നിവ നടന്നു.യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി കുപ്പിയില്‍ വെള്ളം നിറക്കല്‍ കസേരക്കളി എന്നിവ നടന്നു.അമ്മമാരുടെ കസേരക്കളി കുട്ടികളെ ആവേശഭരിതരാക്കി.ഉച്ചക്ക് നടന്ന  വിഭസമൃദ്ധമായ ഓണസ്സദ്യയില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേര്‍ന്നു.ഓണസ്സദ്യയൊരുക്കാന്‍ രക്ഷിതാക്കളോടൊപ്പം നാട്ടുകാരും പങ്കാളികളായത് സ്കൂളിന് നാട്ടിലുള്ള ജനപിന്തുണയ്ക്ക് ഉത്തമ ഉദാഹരണം തന്നെയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
പൂക്കളമത്സരം                                                                           
പ്രീ-പ്രൈമറി കുട്ടികളുടെ തവളച്ചാട്ടമത്സരത്തില്‍നിന്ന്

കസേരക്കുവേണ്ടി........ഫിദ

കസേരക്കളികളില്‍നിന്ന്                                   

അമ്മമാരുടെ കസേരക്കളി

മാവേലിയെ വരവേല്‍ക്കാന്‍ ഓണസ്സദ്യ


                                                                                                                                       

Friday 14 August 2015

                         ഏവര്‍ക്കും  മാണിക്കോത്ത്  ജി എഫ് യു പി സ്കൂളിന്റെ  സ്വാതന്ത്ര്യദിനാശംസകള്‍.......  
            
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം  വിപുലമായി ആഘോഷിച്ചു..രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടുകള്‍ അസംബ്ലിയില്‍, ഹെഡ്‌മാസ്റ്റര്‍ കുട്ടികളുമായി പങ്കുവെച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍  നല്‍കി.രണ്ടുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ,സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനം ചെയ്തു.സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വാതന്ത്ര്യദിനറാലി  നടത്തി.തുടര്‍ന്ന് സ്കൂള്‍ഹാളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം എന്നിവ നടന്നു.പ്രീ-പ്രൈമറി മുതല്‍ ഏഴുവരെ  ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കുട്ടികളുടെ പ്രസംഗമത്സരം നല്ല നിലവാരം പുലര്‍ത്തി.വിജയികളെ  ചടങ്ങില്‍ അഭിനന്ദിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികളും പതാക നിര്‍മ്മിച്ചു.എല്‍.പി യു പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി സ്വാതന്ത്ര്യദിന ക്വിസ്സ്മത്സരവും നടന്നു.വിജയികളെ അസംബ്ലിയില്‍ അഭിനന്ദിച്ചു.പൂര്‍വ്വവിദ്യാര്‍ഥികളുടെ ബാന്റ് മേളം സ്വാതന്ത്ര്യദിനറാലിക്ക് കൊഴുപ്പേകി.തുടര്‍ന്ന് പായസവിതരണം നടന്നു.

 ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു.
                                  










                                                            
പിടിഎപ്രസിഡണ്ട്സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കുന്നു 
പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനംചെയ്യുന്നു
സ്വാതന്ത്ര്യദിനറാലി
 


റാലിക്ക് കൊഴുപ്പേകി ബാന്റ്മേളം






ദേശഭക്തിഗാനം



ഞങ്ങളുടെ കൊടി കണ്ടോ? പ്രീ-പ്രൈമറി കുട്ടികള്‍

വിജ്ഞാനോത്സവം 2015-16

          06/08/2015 ശനിയാഴ്ച നടന്ന അജാനൂര്‍ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ ഞങ്ങളുടെ സ്കൂളിലെ അനന്യ രണ്ടാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി. സ്കൂള്‍ അസംബ്ലിയില്‍വെച്ച് അനന്യയെ അനുമോദിച്ചു.
                         

Thursday 6 August 2015

ആഗസ്റ്റ് 6 ഹിരോഷിമാദിനം



         ആണവവിപത്തിനെതിരെ അണിചേരാം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ വര്‍ഷവും ഹിരോഷിമാദിനം ആചരിച്ചു.രണ്ടാംലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ ഇരകള്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ മാണിക്കോത്തെ കുട്ടികളും സ്കൂള്‍മുറ്റത്ത് ഒത്തുകൂടി.ലോകംകണ്ട ആ മഹാദുരന്തത്തെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും കുട്ടികള്‍ ശേഖരിച്ച വിവരങ്ങള്‍ മറ്റുകുട്ടികളുമായി പങ്കുവെച്ചു.ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പതിപ്പുകള്‍ ആണവവികിരണത്തിന്റെ ഇരകള്‍ക്കുള്ള ആദരാഞ്ജലികളായി.ആണവവിപത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാവരും ശ്രമിക്കുമെന്ന് പ്രതിജ്ഞചെയ്തു.