Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Thursday 31 December 2015

        പുതുവത്സരാശംസകള്‍

Friday 18 December 2015

പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം



      എസ് എസ് എ കാസറഗോഡിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ബി ആര്‍ സി  സംഘടിപ്പിക്കുന്ന  പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം 18.12.2015 വെള്ളിയാഴ്ച മാണിക്കോത്ത് ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്കൂളില്‍ നടന്നു.പഞ്ചായത്ത് മെമ്പര്‍ ശ്രീ കരീം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ കെ വി മാധവന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ബി പി ഒ ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍ പെണ്‍കുട്ടികള്‍ക്കുള്ള  മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ശ്രീ അസീസ് മാസ്റ്റര്‍,കരാട്ടെ പരിശീലകന്‍ ശ്രീ പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു സംസാരീച്ചു.ശ്രീമതി സുധ കെ ചടങ്ങിന് നന്ദി പറഞ്ഞു.അജാനൂര്‍ പഞ്ചായത്തിലെ  സ്കൂളുകളിലെ യു പി ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.കരാട്ടെ പരിശീലകനായ ശ്രീ പ്രകാശന്‍ മാസ്റ്റര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.ക്രിസ്മസ് അവധിദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങുകളില്‍നിന്ന്






Sunday 6 December 2015

ഡിസംബര്‍ 5ലോകമണ്ണ് ദിനം

Wednesday 2 December 2015

ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
          മന്ത് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 01.12.15 ചൊവ്വാഴ്ച ക്ലാസ്സ് സംഘടിപ്പിച്ചു.ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ ശ്രീ രമേശന്‍, മന്ത് രോഗത്തെക്കുറിച്ചും രോഗംപകരുന്നരീതിയെക്കുറിച്ചും
രോഗനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സെടുത്തു. മന്ത് രോഗനിയന്ത്രണത്തിന് ഡി ഇ സി ഗുളികകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാന്‍ ഈ ക്ലാസ്സുകൊണ്ട് സാധിച്ചു.



Monday 30 November 2015

ഡിസംബര്‍ 1ലോക എയ്ഡ്‌സ് ദിനം


 ലോകഎയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. എയ്‌ഡ്‌സ് രോഗത്തെക്കറിച്ചും രോഗം പകരുന്ന രീതിയെക്കുറിച്ചും രോഗനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍ കുട്ടികളില്‍ അവബോധമുണ്ടാക്കി.തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകള്‍ അവതരിപ്പിച്ചു.

Friday 27 November 2015

 
ആദരാഞ്ജലികള്‍...................

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്കൂളില്‍ ദീപികാപ്പത്രം സൗജന്യമായി നല്കി കുട്ടികള്‍ക്ക് വായനയുടെ വാതായനം തുറന്നുകൊടുത്ത ശ്രീ ഫിലിപ്പ് മാമ്പള്ളിലിന്  മാണിക്കോത്ത് ഗവ:ഫിഷറീസ് യു പി സ്കളിലെ കുട്ടികളുടേയും അധ്യാപകരുടേയും ആദരാഞ്ജലികള്‍.
26.12.15വ്യാഴാഴ്ച വൈകുന്നേരം നടന്ന അനുസ്മരണച്ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday 10 November 2015

                നവംബര്‍ 7 സി വി രാമന്‍ദിനം

    സി വി രാമന്‍ദിനത്തോടനുബന്ധിച്ച് നവംബര്‍9 ന് നടന്ന പ്രത്യേക അസംബ്ലിയില്‍ സി വി രാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍,ശാസ്ത്രത്തിനുള്ള സംഭാവനങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ കുറിപ്പുകള്‍ അവതരിപ്പിച്ചു.രാമന്‍ പ്രഭാവത്തെക്കുറിച്ച് നയന തയ്യാറാക്കിയ കുറിപ്പ് കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായിരുന്നു.സുധട്ടീച്ചര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.

 സി വി രാമന്‍

 ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്


ചന്ദ്രശേഖര വെങ്കിട്ടരാമൻ
ജനനം 1888 നവംബർ 7
തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
മരണം 1970 നവംബർ 21
താമസം Flag of India.svg ഇന്ത്യ
ദേശീയത Flag of India.svg ഇന്ത്യൻ
മേഖലകൾ ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ ഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ബിരുദം പ്രെസിഡൻസി കോളേജ്
ഗവേഷണവിദ്യാർത്ഥികൾ ജി.എൻ. രാമചന്ദ്രൻ
അറിയപ്പെടുന്നത് രാമൻ പ്രഭാവം
പ്രധാന പുരസ്കാരങ്ങൾ Nobel prize medal.svg ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം
ഭാരതരത്ന
ലെനിൻ സമാധാനസമ്മാനം






Saturday 31 October 2015

ദൃശ്യവിരുന്നൊരുക്കി കുട്ടികളുടെ ബാലസഭ

ഒക്ടോബര്‍മാസത്തെ ബാലസഭ 30/10/2015വെള്ളിയാഴ്ച നടന്നു.പ്രീ പ്രൈമറി മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ കലാപ്രകടനങ്ങള്‍ സദസ്സിനെ ആവേശംകൊള്ളിച്ചു.പ്രീ-പ്രൈമറി യിലേയും ഒന്നാംക്ലാസ്സിലേയും കൊച്ചുകൂട്ടുകാരുടെ ഇംഗ്ലീഷ് പ്രസംഗവും ആംഗ്യപ്പാട്ടും സംഘഗാനവുംഎല്ലാവരുംനന്നായിആസ്വദിച്ചു.കുട്ടികളവതരിപ്പിച്ച നാടന്‍പാട്ട് മികച്ച നിലവാരം പുലര്‍ത്തിയതായിരുന്നു.ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ കുമാരി നയന അധ്യക്ഷം വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.കുമാരി അനന്യ സ്വാഗതം പറഞ്ഞു.കുമാരി നന്ദന നന്ദി രേഖപ്പെടുത്തി.
നക്ഷത്രയുടെ ഇംഗ്ലീഷ് പ്രസംഗം

പ്രീ-പ്രൈമറിയിലെ കൂട്ടുകാരുടെ ആംഗ്യപ്പാട്ട്


ഒന്നാം ക്ലാസ്സുകാരുടെ സംഘഗാനം

 



 

 

Friday 4 September 2015

അധ്യാപകദിനാശംസകള്‍

                           
                                             

"Instead of celebrating my birthday,it would be my proud privilege if 5 September is observed as TEACHERS DAY"
                                                       Dr.S.Radhakrishnan

TEACHER is a full form of
                   T -TALENT
                   E -EDUCATION
                   A -ATTITUDE
                   C -CHARACTER
                   H -HARMONY
                   E -EFFICIENT
                   R -RELATION 
HAPPY TEACHERS DAY..................

Wednesday 26 August 2015

മാവേലിയെ വരവേല്‍ക്കാന്‍ മാണിക്കോത്ത് സ്കൂളും............



 ഓണാഘോഷം 2015




         മാവേലിമന്നനെ വരവേല്‍ക്കാന്‍ ഈ വര്‍ഷവും വൈവിധ്യങ്ങളായ പരിപാടികളോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ച് രാവിലെ പൂക്കളമത്സരം നടന്നു.എല്‍.പി,യു.പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ നടന്നു.എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസ്സും യു,പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സും ഒന്നാം സ്ഥാനം നേടി .മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന നാടന്‍ പൂക്കളുടെ വൈവിധ്യത പൂക്കളങ്ങളെ ഏറെ ശ്രദ്ധേയമാക്കി.തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ നടന്നു.പ്രീ-പ്രൈമറി കുട്ടികള്‍ക്കുവേണ്ടി തവളച്ചാട്ടമത്സരം,തൊപ്പിമാറ്റല്‍,ഒന്ന്,രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് തൊപ്പിമാറ്റല്‍,മൂന്ന്,നാല് ക്ലാസ്സുകാര്‍ക്ക് കസേരക്കളി എന്നിവ നടന്നു.യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി കുപ്പിയില്‍ വെള്ളം നിറക്കല്‍ കസേരക്കളി എന്നിവ നടന്നു.അമ്മമാരുടെ കസേരക്കളി കുട്ടികളെ ആവേശഭരിതരാക്കി.ഉച്ചക്ക് നടന്ന  വിഭസമൃദ്ധമായ ഓണസ്സദ്യയില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേര്‍ന്നു.ഓണസ്സദ്യയൊരുക്കാന്‍ രക്ഷിതാക്കളോടൊപ്പം നാട്ടുകാരും പങ്കാളികളായത് സ്കൂളിന് നാട്ടിലുള്ള ജനപിന്തുണയ്ക്ക് ഉത്തമ ഉദാഹരണം തന്നെയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
പൂക്കളമത്സരം                                                                           
പ്രീ-പ്രൈമറി കുട്ടികളുടെ തവളച്ചാട്ടമത്സരത്തില്‍നിന്ന്

കസേരക്കുവേണ്ടി........ഫിദ

കസേരക്കളികളില്‍നിന്ന്                                   

അമ്മമാരുടെ കസേരക്കളി

മാവേലിയെ വരവേല്‍ക്കാന്‍ ഓണസ്സദ്യ


                                                                                                                                       

Friday 14 August 2015

                         ഏവര്‍ക്കും  മാണിക്കോത്ത്  ജി എഫ് യു പി സ്കൂളിന്റെ  സ്വാതന്ത്ര്യദിനാശംസകള്‍.......  
            
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം  വിപുലമായി ആഘോഷിച്ചു..രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടുകള്‍ അസംബ്ലിയില്‍, ഹെഡ്‌മാസ്റ്റര്‍ കുട്ടികളുമായി പങ്കുവെച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍  നല്‍കി.രണ്ടുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ,സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനം ചെയ്തു.സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വാതന്ത്ര്യദിനറാലി  നടത്തി.തുടര്‍ന്ന് സ്കൂള്‍ഹാളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം എന്നിവ നടന്നു.പ്രീ-പ്രൈമറി മുതല്‍ ഏഴുവരെ  ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കുട്ടികളുടെ പ്രസംഗമത്സരം നല്ല നിലവാരം പുലര്‍ത്തി.വിജയികളെ  ചടങ്ങില്‍ അഭിനന്ദിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികളും പതാക നിര്‍മ്മിച്ചു.എല്‍.പി യു പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി സ്വാതന്ത്ര്യദിന ക്വിസ്സ്മത്സരവും നടന്നു.വിജയികളെ അസംബ്ലിയില്‍ അഭിനന്ദിച്ചു.പൂര്‍വ്വവിദ്യാര്‍ഥികളുടെ ബാന്റ് മേളം സ്വാതന്ത്ര്യദിനറാലിക്ക് കൊഴുപ്പേകി.തുടര്‍ന്ന് പായസവിതരണം നടന്നു.

 ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു.
                                  










                                                            
പിടിഎപ്രസിഡണ്ട്സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കുന്നു 
പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനംചെയ്യുന്നു
സ്വാതന്ത്ര്യദിനറാലി
 


റാലിക്ക് കൊഴുപ്പേകി ബാന്റ്മേളം






ദേശഭക്തിഗാനം



ഞങ്ങളുടെ കൊടി കണ്ടോ? പ്രീ-പ്രൈമറി കുട്ടികള്‍