Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Tuesday 26 December 2017

 Image result for x'mas papa images

ക്രിസ്‌മസ് ആഘോഷം
  സ്നേഹത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ്  ആഗതമായപ്പോള്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍  മാണിക്കോത്ത് സ്കൂളിലെ കുട്ടികളും.പുല്‍ക്കൂടൊരുക്കി ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച്  കുട്ടികള്‍ ക്രിസ്മസ് അപ്പൂപ്പനെ വരവേറ്റു.പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ്സുവരെയുെള്ള കുട്ടികള്‍ അവതരിപ്പിച്ച നൃത്തശില്പം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകി.കുട്ടികളുടെ ജിംഗിള്‍ ബെല്‍സ്  എന്ന ക്രിസ്മസ് ഗാനത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് അപ്പൂപ്പന്‍ ക്രിസ്മസ് കേക്ക് മുറിച്ച്  വിതരണം ചെയ്തു. .വിശുദ്ധമായ മാനവികതയുടെ പാരമ്പര്യത്തിലേക്ക് മടങ്ങാനുള്ള മനസ്സ് എല്ലാവര്‍ക്കും കൈവരട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാവരും പരസ്പരം ആശംസകള്‍ കൈമാറി.



 


Sunday 29 October 2017

                         സമ്മാന വിതരണം

ഈ വര്‍ഷം സ്‌ക‌ൂളില്‍ നടത്തിയ വിവിധ മത്സരങ്ങള്‍ക്ക് ഉള്ള സമ്മാനങ്ങള്‍ ഹെഡ്മാസ്റ്റര്‍ വിതരണം
ചെയ്‌ത‌ു.വായനാമത്സരം,സാഹിത്യക്വിസ്,സയന്‍സ് ക്വിസ്,സാമ‌ൂഹ്യശാസ്‌ത‌്ര ക്വിസ്,ഒാണാഘോഷം
സ്വാതന്ത്ര്യദിനക്വിസ്,ത‌ുടങ്ങിയ സ്‌ക‌ൂളില്‍ നടത്തിയ എല്ലാ മത്സരങ്ങള്‍ക്ക‌ും സമ്മാനങ്ങള്‍ വിതരണം ചെയ്ത‌ു
















Saturday 14 October 2017

                                        മ‌ുട്ടക്കോഴി വിതരണം
മാണിക്കോത്ത്.13-10-2017.അജാന‌ൂര്‍ ഗ്രാമപഞ്ചായത്ത് മാണിക്കോത്ത് യ‌ു.പി സ്‌ക‌ൂളിലെ 5,6,7,ക്ലാസിലെ ക‌ുട്ടികള്‍ക്ക്.5 വീതം മ‌ുട്ടക്കോഴികളെ വിതരണം ചെ‌യ്‌ത‌ു.പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്‌ത‌ു.വാര്‍ഡ്,മെമ്പര്‍,പി.ടി.എ.പ്രസിഡണ്ട്, ഹെഡ്മാസ്റ്റര്‍,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെുട‌ുത്ത‌ു



Monday 2 October 2017

                                            ഗാന്ധിജയന്തിദിനം                                      
മാണിക്കോത്ത് ഗവ.യ‌ു.പി.സ്‌ക‌ൂളില്‍ രാവിലെ 10 മണിക്ക് പ്രത്യേക അസംബ്ലി ചേര്‍ന്ന‌ു.ഹെഡ്‌മാസ്‌റ്റര്‍ ഗാന്ധിജിയ‌ുടെ ജീവിതത്തെക്ക‌ുറിച്ച് സംസാരിച്ച‌ു.ഏഴാം ക്ലാസിലെ ക‌ുട്ടികള്‍ ഗാന്ധിഅന‌ുസ്മരണ നടത്തി.
അസംബ്ലിക്ക് ശേഷം സ്‌ക‌ൂള‌ും പരിസരവ‌ും ശ‌ുചീകരിച്ച‌ു






Saturday 30 September 2017

                                  ഒാണപ്പതിപ്പ് 


ഒാണത്തിന്റെ പ്രധാധ്യം ക‌ുട്ടികളില്‍ എത്തിക്ക‌ുന്നതിന് നാലാം ക്ലാസില്‍ ഒാണപ്പതിപ്പ് തയ്യാറാക്കിയിര‌ുന്ന‌ു.
തയ്യാറാക്കിയ ഒാണപ്പതിപ്പ് സ്‌ക‌ൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ പ്രകാശനം ചെയ്യ‌ുന്ന‌ു.ഒാണക്കവിതകള്‍,പാട്ട‌ുകള്‍,ക‌ുട്ടികള്‍ എഴ‌ുതിയ കവിതകള്‍,ചിത്രങ്ങള്‍ എന്നിവ ഇതില്‍ ഉണ്ട്.സചിത്ചന്ദ്രന്റെയ‌ും ശിവാനിയ‌ുടെയ‌ും നേതൃത്വത്തിലാണ് ഇവ തയ്യാറാക്കയത്.

 

Sunday 10 September 2017

      

            ഒാണാഘോഷം......2017        

ഈ വര്‍ഷത്തെ ഒാണാഘോഷം ആഗസ്റ്റ് 29 ന് നടന്ന ഒാണസദ്യയോടെ ത‌ുടങ്ങി.പി.ടി.എ.ക‌ുട്ടികള്‍ക്കായി വ്യത്യസ്തവിഭവങ്ങളടങ്ങിയ ഒാണസദ്യ ഒര‌ുക്കി.ഇത് ക‍ുട്ടികള്‍ക്ക് വിത്യസ്ത അന‌ുഭവമായിര‍ുന്നു.



ആഗസ്റ്റ് 31 ന് ക്ലാസ് തലത്തില്‍ പ‌ൂക്കള മത്സരം നടത്തി.ക്ലാസ് തലത്തില്‍ ഒാണപതിപ്പ‌ും തയ്യാറാക്കി.






                                 

 


             സ്വാതന്ത്ര്യദിനാഘോഷം 2017

സ്വാതന്ത്ര്യ ദിനം വിപ‌ുലമായ പരിപാടികളോടെ ജി.എഫ്.യ‍ു.പി.എസ് മാണിക്കോത്തില്‍  നടന്ന‌ു.ക്ലാസാ മ‌ുറികളില്‍ പതിപ്പ് തയ്യാറാക്കി.എല്‍.പി.യ‌ു.പി വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന‌ു വേണ്ട വിവരശേഖരണം നേരത്തേ നടത്തിയിര‌ുന്ന‌ു.ആത‌ുകൊണ്ട് എല്ലാ ക‌ുട്ടികള്‍ക്ക‌ും പങ്കെട‌ുക്കാന്‍ ആത്മവിശ്വസം ഉണ്ടായിര‌ുന്ന‌ു.
   രാവിലെ ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.


 ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് പങ്കെടുത്തിര‌ുന്ന‌ു.ത‌ുടര്‍ന്ന് മാണിക്കോത്ത് ടൗണില്‍ ക‌ുട്ടികള‌ുടെ റാലി നടത്തി.


റാലിക്ക‌ുശേഷം പൊത‌ുയോഗം നടന്ന‌ു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച‌ു.ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.
പൊത‌ുയോഗത്തിന‍ു ശേഷം പായസവിതരണം ഉണ്ടായിര‌ുന്ന‌ു.

 
 

Monday 30 January 2017

പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞം-തുടക്കം

    പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കുവാനുള്ള പൊതുവിദ്യാഭ്യാസവകിപ്പിന്റെ പദ്ധതിക്ക് സ്കൂളില്‍ ഇന്ന് തുടക്കം കുറിച്ചു.രക്ഷിതാക്കള്‍,നാട്ടുകാര്‍,പൂര്‍വവിദ്യാര്‍ഥികള്‍,വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലിയോടെ പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന് ആരംഭമായി.തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് പൊതുവിദ്യഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.പഴയകാലം അയവിറക്കി പടിയിറങ്ങുമ്പോള്‍ ഓരോരുത്തരും അവരെ അവരാക്കിയ പള്ളിക്കൂടത്തിന്റെ വളര്‍ച്ചയില്‍ ഇനിയെന്നും ഒപ്പമുണ്ടാകുമെന്ന പ്രതിജ്ഞകൂടിയെടുത്താണ് മടങ്ങിയത്.