Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Sunday 21 June 2015

വായനാവാരം 2015-16

  ഈ വര്‍ഷത്തെ വായനാവാരാഘോഷങ്ങള്‍ക്ക് ശ്രീ പി എന്‍പണിക്കറുടെ ചരമദിനമായ 19.6.15 വെള്ളിയാഴ്ച തുടക്കം കുറിച്ചു.ശ്രീ സുരേന്ദ്രന്‍ കാടങ്കോട് വായനാവാരം ഉദ്ഘാടനം ചെയ്തു.കുട്ടിക്കഥകളും കുട്ടിക്കവിതകളും പറഞ്ഞ് സുരേന്ദ്രന്‍ മാസ്റ്റര്‍ കുട്ടികളില്‍ ആവേശമുണര്‍ത്തി.ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും തദവസരത്തില്‍നടന്നു. ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി കുമുദകുമാരി സ്വാഗതം പറഞ്ഞു.സ്കൂള്‍ലീഡര്‍ കുമാരി നയന നന്ദി പ്രകാശിപ്പിച്ചു.വായനാവാരത്തോടനുബന്ധിച്ച്  എല്ലാദിവസവും രാവിലെ അസംബ്ലിയില്‍ യു പി ക്ലാസ്സിലെ കുട്ടികള്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകള്‍ വളരെ നിലവാരം പുലര്‍ത്തിയവയായിരുന്നു. വായനാവാരത്തോടനുബന്ധിച്ച്  എല്‍ പി/യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് സാഹിത്യക്വിസ് ,ആസ്വാദനക്കറിപ്പ് മത്സരം എന്നിവ നടത്തി.






 കുട്ടിക്കഥകളുംകുട്ടിക്കവിതകളുമായിസുരേന്ദ്രന്‍മാസ്റ്റര്‍കുട്ടികളോടൊപ്പം. 




യുണിഫോം വിതരണം




സ്കൂള്‍യൂണിഫോം വിതരണം വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്യുന്നു





ഈ വര്‍ഷത്തെ സ്കൂള്‍ യൂണിഫോം  2.6.15 ചൊവ്വാഴ്ച വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി     സ്കൂള്‍ അസംബ്ലിയില്‍ വെച്ച് യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് മാണിക്കോത്ത് ജി എഫ് യു പി സ്കൂള്‍ മാതൃകയായി.

ജൂണ്‍5......ലോകപരിസ്ഥിതിദിനം

                             "700 കോടി സ്വപ്നങ്ങള്‍
           ഒരേ ഒരു ഭൂമി
                   ഉപഭോഗം കരുതലോടെ"

    പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ ഒരു ലോകപരിസ്ഥിതിദിനംകൂടി.ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ലിയില്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണം നടന്നു. ചുമര്‍പത്രികാനിര്‍മാണം,ക്വിസ് മത്സരം എന്നിവയും നടത്തി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സിലുള്ള കുട്ടികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
 ഹെഡ്‌മാസ്റ്റര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.









പരിസ്ഥിതിദിനസന്ദേശങ്ങള്‍
2015 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ 2014 നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)[1]
2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006 കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003 വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) [3]
2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം