Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Monday, 30 January 2017

റിപ്പബ്ലിക്ക് ദിനാഘോഷം

              ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ ഓര്‍മപ്പെടുത്തലായ ജനുവരി 26 ,അറുപത്തെട്ടാമത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തി.കുട്ടികള്‍ പതാക ഗാനം ആലപിച്ചു.തുടര്‍ന്ന് ഹെഡ്‌മാസ്റ്റര്‍ റിപ്പബ്ലിക്ക്ദിനസന്ദേശം നല്‍കി.കുട്ടികള്‍വായനാക്കുറിപ്പുകള്‍അവതരിപ്പിച്ചു.ദേശഭക്തിഗാനാലാപനം, പ്രസംഗം എന്നിവയുടെ അവതരണവും നടന്നു.

Wednesday, 25 January 2017

റിപ്പബ്ലിക്ക്ദിനാശംസകള്‍


ഏവര്‍ക്കും മാണിക്കോത്ത് സ്കൂളിന്റെ പുതുവത്സരാശംസകള്‍

സന്തോഷവും സമാധാനവും ഐശ്വര്യസമൃദ്ധവുമായ ഒരു പുതുവത്സരത്തെ വരവേറ്റുകൊണ്ട് ഈ വര്‍ഷവും ഞങ്ങള്‍ പുതുവത്സരദിനം ആഘോഷിച്ചു.പുതുവത്സര കാര്‍ഡുകള്‍ പരസ്പരം കൈമാറി ,പുതുവത്സരപ്പായസം നുണഞ്ഞ് കുട്ടികള്‍ പുതുവര്‍ഷത്തെ  വരവേറ്റു.

Wednesday, 29 June 2016

വായനയുടെ വാതായനം തുറന്ന് വായനാവാരം

       ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് വായനാവാരാഘോഷങ്ങള്‍ക്ക് തുടക്കം കുറീച്ചു.ശ്രീ വാസുദേവന്‍ നമ്പൂതിരി മാസ്റ്റര്‍  കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ വായനയുടെ അദ്ഭുതലോകത്തേക്ക് നയിച്ചുകൊണ്ട് വായനാവാരപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികളില്‍ വായനയുടെ വെളിച്ചം വീശാനും  വായന അവരുടെ ജിവിതത്തിന്റെ ഭാഗമാക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു മാസ്റ്ററുടെ പ്രഭാഷണം.ചടങ്ങിന് ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സുധട്ടീച്ചര്‍ കുട്ടികള്‍ക്ക് വായനാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രമട്ടീച്ചര്‍ നന്ദി പറഞ്ഞു.
      ഈ വര്‍ഷത്തെ വായനാവാരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുസ്തക പ്രദര്‍ശനം,എല്ലാ ദിവസവും അസംബ്ലിയില്‍ പുസ്തക പരിചയം,ആസ്വാദനക്കുറിപ്പുകളുടെ അവതരണം,എല്‍പി,യു.പി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കവിതാലാപനമത്സരം,സാഹിത്യക്വിസ് ,വായനാമത്സരം,1,2 ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി ചിത്രരചനാമത്സരം തുടങ്ങിയ പരിപാടികള്‍ സമയബന്ധിതമായി നടത്തി.
      അഞ്ച് ദിവസവും അസംബ്ലിയില്‍ ഓരോ കുട്ടികള്‍ ഓരോ പുസ്തകം പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു ഈ പരിപാടി.എഴുത്തുകാരെയും അവരുടെ രചനകളേയും  പരിചയപ്പെടാനും അവരുടെ മറ്റ് കൃതികള്‍ വായിക്കാനുള്ള താത്പര്യം വളര്‍ത്താനും ഇതുകൊണ്ട് സാധിച്ചു.ചുരുക്കത്തില്‍ വായനയുടെ ലോകത്തുതന്നെയായിരുന്നു കുട്ടികള്‍ ഈയൊരാഴ്ച.ഇനിയുള്ള നാളുകള്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു."വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും."കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളുടെ പ്രധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഈ വായനാവാരാഘോഷപരിപാടികള്‍ക്ക് സാധിച്ചു.

വയനാവാരം ഉദ്‌ഘാടനം വാസുദേവൻ നമ്പൂതിരി മാസ്റ്റർ നിർവഹിക്കുന്നു                 
      


1,2 ക്ലാസ്സുകളിലെ കുട്ടികള്‍ അവര്‍ വരച്ച ചിത്രങ്ങളുമായി
സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം
               ഈ വര്‍ഷത്തെ സൗജന്യ സ്കൂള്‍യൂണിഫോം വിതരണം ജൂണ്‍10 ന് വെള്ളിയാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ കരിം സൗജന്യ സ്കൂള്‍  യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മാധവൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ എം വി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
2016 അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷം
    അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു വരുന്നു.ജൂണ്‍ 10ന് വിവിധ പയര്‍വര്‍ഗങ്ങളുടെ പ്രദര്‍ശനം നടന്നു.കുട്ടികള്‍ക്ക് പയര്‍വര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍  ഈ പ്രദര്‍ശനംകൊണ്ട്  സാധിച്ചു.പയര്‍വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത,വിവിധ പയര്‍വര്‍ഗങ്ങളുടെ വിവിധ ഭാഷകളിലുള്ള പേരുകള്‍,അവയിലെ പോഷകഘടകങ്ങളെക്കുറിച്ചുള്ള വിവരണം എന്നിവ വിശദീകരിക്കുന്ന ചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു.രക്ഷിതാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

Thursday, 16 June 2016

ലോകപരിസ്ഥിതിദിനം - ജൂണ്‍ 5

         പരിസ്ഥിതിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ലോകപരിസ്ഥിതിദിനം ആചരിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണം നടന്നു.ഇതുമായി ബന്ധപ്പെട്ട ചുമര്‍പത്രികകളുടെ പ്രകാശനവും നടന്നു.ഹെഡ്‌മാസ്റ്റര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച്  ഹെഡ്‌മാസ്റ്റര്‍സംസാരിച്ചു.തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും  'എന്റെ മരം' തൈകള്‍ വിതരണം ചെയ്തു.
'

                                            





                                        കുട്ടികള്‍ 'എന്റെ മര'ങ്ങളുമായി