Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Wednesday 29 June 2016

വായനയുടെ വാതായനം തുറന്ന് വായനാവാരം

       ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് വായനാവാരാഘോഷങ്ങള്‍ക്ക് തുടക്കം കുറീച്ചു.ശ്രീ വാസുദേവന്‍ നമ്പൂതിരി മാസ്റ്റര്‍  കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ വായനയുടെ അദ്ഭുതലോകത്തേക്ക് നയിച്ചുകൊണ്ട് വായനാവാരപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികളില്‍ വായനയുടെ വെളിച്ചം വീശാനും  വായന അവരുടെ ജിവിതത്തിന്റെ ഭാഗമാക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു മാസ്റ്ററുടെ പ്രഭാഷണം.ചടങ്ങിന് ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സുധട്ടീച്ചര്‍ കുട്ടികള്‍ക്ക് വായനാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രമട്ടീച്ചര്‍ നന്ദി പറഞ്ഞു.
      ഈ വര്‍ഷത്തെ വായനാവാരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുസ്തക പ്രദര്‍ശനം,എല്ലാ ദിവസവും അസംബ്ലിയില്‍ പുസ്തക പരിചയം,ആസ്വാദനക്കുറിപ്പുകളുടെ അവതരണം,എല്‍പി,യു.പി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കവിതാലാപനമത്സരം,സാഹിത്യക്വിസ് ,വായനാമത്സരം,1,2 ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി ചിത്രരചനാമത്സരം തുടങ്ങിയ പരിപാടികള്‍ സമയബന്ധിതമായി നടത്തി.
      അഞ്ച് ദിവസവും അസംബ്ലിയില്‍ ഓരോ കുട്ടികള്‍ ഓരോ പുസ്തകം പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു ഈ പരിപാടി.എഴുത്തുകാരെയും അവരുടെ രചനകളേയും  പരിചയപ്പെടാനും അവരുടെ മറ്റ് കൃതികള്‍ വായിക്കാനുള്ള താത്പര്യം വളര്‍ത്താനും ഇതുകൊണ്ട് സാധിച്ചു.ചുരുക്കത്തില്‍ വായനയുടെ ലോകത്തുതന്നെയായിരുന്നു കുട്ടികള്‍ ഈയൊരാഴ്ച.ഇനിയുള്ള നാളുകള്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു."വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും."കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളുടെ പ്രധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഈ വായനാവാരാഘോഷപരിപാടികള്‍ക്ക് സാധിച്ചു.

വയനാവാരം ഉദ്‌ഘാടനം വാസുദേവൻ നമ്പൂതിരി മാസ്റ്റർ നിർവഹിക്കുന്നു                 
      


1,2 ക്ലാസ്സുകളിലെ കുട്ടികള്‍ അവര്‍ വരച്ച ചിത്രങ്ങളുമായി

No comments:

Post a Comment