Flash News
Monday, 30 November 2015
Friday, 27 November 2015
ആദരാഞ്ജലികള്‍...................
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്കൂളില്‍ ദീപികാപ്പത്രം സൗജന്യമായി നല്കി കുട്ടികള്‍ക്ക് വായനയുടെ വാതായനം തുറന്നുകൊടുത്ത ശ്രീ ഫിലിപ്പ് മാമ്പള്ളിലിന് മാണിക്കോത്ത് ഗവ:ഫിഷറീസ് യു പി സ്കളിലെ കുട്ടികളുടേയും അധ്യാപകരുടേയും ആദരാഞ്ജലികള്‍.
26.12.15വ്യാഴാഴ്ച വൈകുന്നേരം നടന്ന അനുസ്മരണച്ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, 10 November 2015
നവംബര്‍ 7 സി വി രാമന്‍ദിനം
സി വി രാമന്‍ദിനത്തോടനുബന്ധിച്ച് നവംബര്‍9 ന് നടന്ന പ്രത്യേക അസംബ്ലിയില്‍ സി വി രാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍,ശാസ്ത്രത്തിനുള്ള സംഭാവനങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ കുറിപ്പുകള്‍ അവതരിപ്പിച്ചു.രാമന്‍ പ്രഭാവത്തെക്കുറിച്ച് നയന തയ്യാറാക്കിയ കുറിപ്പ് കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായിരുന്നു.സുധട്ടീച്ചര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.
സി വി രാമന്‍
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്

![]()
ചന്ദ്രശേഖര വെങ്കിട്ടരാമൻ
|
|
ജനനം | 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്‌നാട് |
---|---|
മരണം | 1970 നവംബർ 21 |
താമസം | ![]() |
ദേശീയത | ![]() |
മേഖലകൾ | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
ബിരുദം | പ്രെസിഡൻസി കോളേജ് |
ഗവേഷണവിദ്യാർത്ഥികൾ | ജി.എൻ. രാമചന്ദ്രൻ |
അറിയപ്പെടുന്നത് | രാമൻ പ്രഭാവം |
പ്രധാന പുരസ്കാരങ്ങൾ | ![]() ഭാരതരത്ന ലെനിൻ സമാധാനസമ്മാനം |
Saturday, 31 October 2015
ദൃശ്യവിരുന്നൊരുക്കി കുട്ടികളുടെ ബാലസഭ
ഒക്ടോബര്‍മാസത്തെ ബാലസഭ 30/10/2015വെള്ളിയാഴ്ച നടന്നു.പ്രീ പ്രൈമറി മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ കലാപ്രകടനങ്ങള്‍ സദസ്സിനെ ആവേശംകൊള്ളിച്ചു.പ്രീ-പ്രൈമറി യിലേയും ഒന്നാംക്ലാസ്സിലേയും കൊച്ചുകൂട്ടുകാരുടെ ഇംഗ്ലീഷ് പ്രസംഗവും ആംഗ്യപ്പാട്ടും സംഘഗാനവുംഎല്ലാവരുംനന്നായിആസ്വദിച്ചു.കുട്ടികളവതരിപ്പിച്ച നാടന്‍പാട്ട് മികച്ച നിലവാരം പുലര്‍ത്തിയതായിരുന്നു.ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ കുമാരി നയന അധ്യക്ഷം വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.കുമാരി അനന്യ സ്വാഗതം പറഞ്ഞു.കുമാരി നന്ദന നന്ദി രേഖപ്പെടുത്തി.
![]() |
നക്ഷത്രയുടെ ഇംഗ്ലീഷ് പ്രസംഗം |
![]() |
പ്രീ-പ്രൈമറിയിലെ കൂട്ടുകാരുടെ ആംഗ്യപ്പാട്ട് |
![]() |
ഒന്നാം ക്ലാസ്സുകാരുടെ സംഘഗാനം |
Friday, 4 September 2015
Wednesday, 26 August 2015
മാവേലിയെ വരവേല്‍ക്കാന്‍ മാണിക്കോത്ത് സ്കൂളും............
ഓണാഘോഷം 2015
മാവേലിമന്നനെ വരവേല്‍ക്കാന്‍ ഈ വര്‍ഷവും വൈവിധ്യങ്ങളായ പരിപാടികളോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ച് രാവിലെ പൂക്കളമത്സരം നടന്നു.എല്‍.പി,യു.പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ നടന്നു.എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസ്സും യു,പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സും ഒന്നാം സ്ഥാനം നേടി .മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന നാടന്‍ പൂക്കളുടെ വൈവിധ്യത പൂക്കളങ്ങളെ ഏറെ ശ്രദ്ധേയമാക്കി.തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ നടന്നു.പ്രീ-പ്രൈമറി കുട്ടികള്‍ക്കുവേണ്ടി തവളച്ചാട്ടമത്സരം,തൊപ്പിമാറ്റല്‍,ഒന്ന്,രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് തൊപ്പിമാറ്റല്‍,മൂന്ന്,നാല് ക്ലാസ്സുകാര്‍ക്ക് കസേരക്കളി എന്നിവ നടന്നു.യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി കുപ്പിയില്‍ വെള്ളം നിറക്കല്‍ കസേരക്കളി എന്നിവ നടന്നു.അമ്മമാരുടെ കസേരക്കളി കുട്ടികളെ ആവേശഭരിതരാക്കി.ഉച്ചക്ക് നടന്ന വിഭസമൃദ്ധമായ ഓണസ്സദ്യയില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേര്‍ന്നു.ഓണസ്സദ്യയൊരുക്കാന്‍ രക്ഷിതാക്കളോടൊപ്പം നാട്ടുകാരും പങ്കാളികളായത് സ്കൂളിന് നാട്ടിലുള്ള ജനപിന്തുണയ്ക്ക് ഉത്തമ ഉദാഹരണം തന്നെയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
പൂക്കളമത്സരം
![]() |
പ്രീ-പ്രൈമറി കുട്ടികളുടെ തവളച്ചാട്ടമത്സരത്തില്‍നിന്ന് |
![]() |
കസേരക്കുവേണ്ടി........ഫിദ |
കസേരക്കളികളില്‍നിന്ന്
![]() |
അമ്മമാരുടെ കസേരക്കളി |
മാവേലിയെ വരവേല്‍ക്കാന്‍ ഓണസ്സദ്യ
Friday, 14 August 2015
ഏവര്‍ക്കും മാണിക്കോത്ത് ജി എഫ് യു പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാശംസകള്‍.......
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു..രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടുകള്‍ അസംബ്ലിയില്‍, ഹെഡ്‌മാസ്റ്റര്‍ കുട്ടികളുമായി പങ്കുവെച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കി.രണ്ടുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ,സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനം ചെയ്തു.സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വാതന്ത്ര്യദിനറാലി നടത്തി.തുടര്‍ന്ന് സ്കൂള്‍ഹാളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം എന്നിവ നടന്നു.പ്രീ-പ്രൈമറി മുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കുട്ടികളുടെ പ്രസംഗമത്സരം നല്ല നിലവാരം പുലര്‍ത്തി.വിജയികളെ ചടങ്ങില്‍ അഭിനന്ദിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികളും പതാക നിര്‍മ്മിച്ചു.എല്‍.പി യു പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി സ്വാതന്ത്ര്യദിന ക്വിസ്സ്മത്സരവും നടന്നു.വിജയികളെ അസംബ്ലിയില്‍ അഭിനന്ദിച്ചു.പൂര്‍വ്വവിദ്യാര്‍ഥികളുടെ ബാന്റ് മേളം സ്വാതന്ത്ര്യദിനറാലിക്ക് കൊഴുപ്പേകി.തുടര്‍ന്ന് പായസവിതരണം നടന്നു.

ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു.
![]() |
![]() |
പിടിഎപ്രസിഡണ്ട്സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കുന്നു |
![]() |
പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനംചെയ്യുന്നു |
![]() |
സ്വാതന്ത്ര്യദിനറാലി |

![]() |
റാലിക്ക് കൊഴുപ്പേകി ബാന്റ്മേളം |
![]() |
ദേശഭക്തിഗാനം |
![]() |
ഞങ്ങളുടെ കൊടി കണ്ടോ? പ്രീ-പ്രൈമറി കുട്ടികള്‍ |
Subscribe to:
Posts (Atom)