Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Friday 14 August 2015

                         ഏവര്‍ക്കും  മാണിക്കോത്ത്  ജി എഫ് യു പി സ്കൂളിന്റെ  സ്വാതന്ത്ര്യദിനാശംസകള്‍.......  
            
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം  വിപുലമായി ആഘോഷിച്ചു..രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടുകള്‍ അസംബ്ലിയില്‍, ഹെഡ്‌മാസ്റ്റര്‍ കുട്ടികളുമായി പങ്കുവെച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍  നല്‍കി.രണ്ടുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ,സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനം ചെയ്തു.സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വാതന്ത്ര്യദിനറാലി  നടത്തി.തുടര്‍ന്ന് സ്കൂള്‍ഹാളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം എന്നിവ നടന്നു.പ്രീ-പ്രൈമറി മുതല്‍ ഏഴുവരെ  ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.നാല്,അഞ്ച്,ആറ് ക്ലാസ്സുകളിലെ കുട്ടികളുടെ പ്രസംഗമത്സരം നല്ല നിലവാരം പുലര്‍ത്തി.വിജയികളെ  ചടങ്ങില്‍ അഭിനന്ദിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികളും പതാക നിര്‍മ്മിച്ചു.എല്‍.പി യു പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി സ്വാതന്ത്ര്യദിന ക്വിസ്സ്മത്സരവും നടന്നു.വിജയികളെ അസംബ്ലിയില്‍ അഭിനന്ദിച്ചു.പൂര്‍വ്വവിദ്യാര്‍ഥികളുടെ ബാന്റ് മേളം സ്വാതന്ത്ര്യദിനറാലിക്ക് കൊഴുപ്പേകി.തുടര്‍ന്ന് പായസവിതരണം നടന്നു.

 ഹെഡ്‌മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു.
                                  










                                                            
പിടിഎപ്രസിഡണ്ട്സ്വാതന്ത്ര്യദിനാശംസകള്‍ നല്‍കുന്നു 
പതിപ്പുകള്‍ പി ടി എ പ്രസിഡണ്ട് പ്രകാശനംചെയ്യുന്നു
സ്വാതന്ത്ര്യദിനറാലി
 


റാലിക്ക് കൊഴുപ്പേകി ബാന്റ്മേളം






ദേശഭക്തിഗാനം



ഞങ്ങളുടെ കൊടി കണ്ടോ? പ്രീ-പ്രൈമറി കുട്ടികള്‍

No comments:

Post a Comment