കുട്ടിക്കഥകളുംകുട്ടിക്കവിതകളുമായിസുരേന്ദ്രന്‍മാസ്റ്റര്‍കുട്ടികളോടൊപ്പം.
Flash News
Sunday, 21 June 2015
വായനാവാരം 2015-16
കുട്ടിക്കഥകളുംകുട്ടിക്കവിതകളുമായിസുരേന്ദ്രന്‍മാസ്റ്റര്‍കുട്ടികളോടൊപ്പം.
യുണിഫോം വിതരണം
![]() സ്കൂള്‍യൂണിഫോം വിതരണം വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്യുന്നു![]() |
ഈ വര്‍ഷത്തെ സ്കൂള്‍ യൂണിഫോം 2.6.15 ചൊവ്വാഴ്ച വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് മാണിക്കോത്ത് ജി എഫ് യു പി സ്കൂള്‍ മാതൃകയായി.
ജൂണ്‍5......ലോകപരിസ്ഥിതിദിനം
"700 കോടി സ്വപ്നങ്ങള്‍
ഒരേ ഒരു ഭൂമി
ഉപഭോഗം കരുതലോടെ"
പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ ഒരു ലോകപരിസ്ഥിതിദിനംകൂടി.ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ലിയില്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണം നടന്നു. ചുമര്‍പത്രികാനിര്‍മാണം,ക്വിസ് മത്സരം എന്നിവയും നടത്തി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സിലുള്ള കുട്ടികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
ഹെഡ്‌മാസ്റ്റര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.
പരിസ്ഥിതിദിനസന്ദേശങ്ങള്‍
2015 | 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ | 2014 | നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)[1] |
2012 | ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?) | ||
2011 | വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് | ||
2010 | അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി | ||
2009 | നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ | ||
2008 | ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് | ||
2007 | മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം | ||
2006 | കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands) | ||
2005 | നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet) | ||
2004 | ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) | ||
2003 | വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it) | ||
2002 | ഭൂമിക്കൊരവസരം നൽകുക (Give Earth a Chance) | ||
2001 | ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) [3] | ||
2000 | 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം |
Wednesday, 25 February 2015
മേശയും
കസേരയും വിതരണം ചെയ്തു
അജാനൂര്‍
ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ
ഭാഗമായി പഞ്ചായത്തിന്റെ
കീഴിലുള്ളഎല്‍.പി/യു.പി
ക്ലാസ്സുകളില്‍ പഠിക്കുന്ന
എസ്.സി
വിഭാഗം കുട്ടികള്‍ക്കുവേണ്ടി
അനുവദിച്ച മേശയും കസേരയും
2.2.2015 ന്
സ്കൂള്‍ പി.ടി.എ
യുടെയും രക്ഷിതാക്കളുടെയും
സാന്നിധ്യത്തില്‍ ഏഴാം
ക്ലാസ്സില്‍ പഠിക്കുന്ന
രാജലക്ഷ്മിക്ക് പി.ടി.എ
പ്രസിഡണ്ട് ശ്രീ.കെ.വി.മാധവന്‍
വിതരണം ചെയ്തു
Tuesday, 24 February 2015
എസ്.സി/എസ്.ടി
കള്‍ച്ചറല്‍ ഫെസ്റ്റ്
എസ്.എസ്.എ
/ ബി.ആര്‍.സി
ബേക്കലിന്റെ നേതൃത്ത്വത്തില്‍
മാണിക്കോത്ത് സ്കൂളില്‍
വെച്ച് 19.2.2015 ന്
വ്യാഴാഴ്ച കള്‍ച്ചറല്‍
ഫെസ്റ്റ് (“ തുടി
"-2015) സംഘടിപ്പിച്ചു.
ഫെസ്റ്റില്‍
അജാനൂര്‍-പള്ളിക്കര
പഞ്ചായത്തിലെ 47
ഓളം
കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.
ബേക്കല്‍
ബി.ആര്‍.സി
യിലെ ട്രെയിനര്‍മാരായ
ശ്രീ.രാധാകൃഷ്ണന്‍,
ശ്രീ.ശശി,
ശ്രീമതി.ബെറ്റി
അബ്രഹാം എന്നിവര്‍ ഫെസ്റ്റിന്
നേതൃത്വം നല്‍കി.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്
മെമ്പരും കലാകാരനുമായ ശ്രീ.മാധവന്റെ
നേതൃത്വത്തില്‍ പ്രായമേറിയ
പതിനെട്ടോളം സ്ത്രീകളും
പുരുഷന്മാരും അടങ്ങിയ ടീമിന്റെ
"മംഗലം
കളി" ഏറെ
ശ്രദ്ധേയമായി.
Thursday, 15 January 2015
സ്കൂളില്‍
ഫോക്കസ്- 2015 ന്റെ
ഭാഗമായി ജനുവരി 4 ന്
ഉച്ചയ്ക്ക് 2 മണിക്ക്
ഒരു വികസന സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാറില്‍
ഒട്ടേറെ പ്രമുഖ വ്യക്തികള്‍
പങ്കെടുത്തു. യോഗത്തില്‍
സ്കൂള്‍ ഹെഡ് മാസ് റ്റര്‍
സ്വാഗതം
പറഞ്ഞു. അജാനൂര്‍
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി പി.പി.നസീമ
ടീച്ചറുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിന്റെ ഉല്‍ഘാടനം
ബഹുമാനപ്പെട്ട എം.എല്‍.എ
ശ്രീ.ഇ.ചന്ദ്രശേഖരന്‍
അവര്‍കള്‍ നിര്‍വഹിച്ചു.
ബേക്കല്‍
ബി.പി.ഒ
ശ്രീ.പി.
ശിവാനന്ദന്‍
മാസ് റ്റര്‍ വിഷയം അവതരിപ്പിച്ചു.
Monday, 15 December 2014
Subscribe to:
Posts (Atom)