Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Thursday, 30 July 2015

അഗ്നിച്ചിറകുകള്‍ മറഞ്ഞു

                 അഗ്നിച്ചിറകുകള്‍ മറഞ്ഞു  


ഇന്ത്യയുടെ ആത്മാവുകണ്ടെത്തിയ അദ്ഭുതമനുഷ്യന്‍...........
മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുള്‍കലാമം ഇനി ജ്വലിക്കുന്ന ഓര്‍മ്മ.
 ഡോ.എ പി ജെ അബ്ദുള്‍കലാമിന് ആദരാഞ്ജലികള്‍...

                                                               
നമിച്ച് മാണിക്കോത്ത് സ്കൂളും
രാജ്യം കണ്ട ജനകീയനായ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍കലാമിന് അന്ത്യാഞ്ജലി  അര്‍പ്പിക്കാന്‍  മാണിക്കോത്ത് സ്കൂളിലെ കുട്ടികളും അധ്യാപകരും സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍  ഡോ എ പി ജെ അബ്ദുള്‍കലാമിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികള്‍തയ്യാറാക്കിയ അനുസ്മരണപ്പതിപ്പുകള്‍  ഹെഡ്‌മാസ്റ്റര്‍പ്രകാശനം ചെയ്തു.

Monday, 20 July 2015

ജൂലായ്21 ചാന്ദ്രദിനം

ജൂലായ്21 ചാന്ദ്രദിനം.........ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ ദിനം
 .   ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഞങ്ങളും സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി.ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഹെഡ്‌മാസ്റ്റര്‍ സംസാരിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍പ്രകാശനം ചെയ്തു.ചന്ദ്രനെക്കുറിച്ചും ചാന്ദ്രയാനെക്കുറിച്ചും ഒരുപാട് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ  ഈ പതിപ്പുകള്‍ മികച്ച നിലവാരം പുലര്‍ത്തി.എല്‍.പി,യു.പി കുട്ടികള്‍ക്കായി ഒരു ബഹിരാകാശക്വിസ് മത്സരവും നടന്നു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tuesday, 14 July 2015

കഴിഞ്ഞവര്‍ഷത്തെ എല്‍ എസ് എസ് നേടിയ സ്കൂളിന്റെ അഭിമാനതാരം......അനുനന്ദ് 
                              
                                         അനുനന്ദിന്  ആശംസകള്‍.......

Saturday, 11 July 2015

ജൂലായ് 11 ലോകജനസംഖ്യാദിനം

 “Vulnerable Populations in Emergencies”.
ഇന്ന് ലോകജനസംഖ്യാദിനം.
ആഗോള ജനസംഖ്യ -725 കോടി. ഇന്ത്യയില്‍ -125കോടി
ജനപ്പെരുപ്പത്തിന്റെ ആകുലതകളല്ല ഇത്തവണ ലോകജനസംഖ്യാദിനം    പങ്കുവെക്കുന്നത്.മറിച്ച് മനുഷ്യന്‍ തീര്‍ക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും പെട്ടെന്ന് ഇരയായിത്തീരുന്ന സ്ത്രീകളേയും കൗമാരക്കാരായപെണ്‍കുട്ടികളേയും കുറിച്ചാണ്.അതിനാല്‍        മറക്കരുത് ..........ദുരന്തവഴികളിലെ ദുര്‍ബലരെ

Monday, 6 July 2015

ജൂലായ് 5 ........ബഷീര്‍ദിനം

         ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 21വര്‍ഷം.ഈ വര്‍ഷത്തെ ബഷീര്‍ദിനം ജൂലായ് 6 തിങ്കളാഴ്ച വിവിധ പരിപാടികളോടെ നടന്നു. രാവിലെ നടന്ന അസംബ്ലിയില്‍ ബഷീറിനെ അനുസ്മരിച്ചുകൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണം നടന്നു. ഹെഡ്‌മാസ്റ്റര്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി.ഒരാഴ്ചക്കാലം ബഷീര്‍ കൃതികള്‍ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കും.വൈകുന്നേരം 3.30ന് ശ്രീമതി രമാദേവി ടീച്ചര്‍ കുട്ടികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം പരിചയപ്പെടുത്തി.ഒരു മണിക്കൂര്‍ സമയം ടീച്ചര്‍, കുട്ടികളെ സാഹിത്യ സുല്‍ത്താന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് ,അവ വായിക്കാന്‍ കുട്ടികളില്‍ താല്പര്യമുണ്ടാക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.കുഞ്ഞുപാത്തുമ്മയും മജീദും സുഹറയും ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമയും അബ്ദുള്‍ ഖാദറുമെല്ലാം കുട്ടികള്‍ക്ക് കൂട്ടുകാരായി.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ശ്രീമതി കുമുദകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.