Flash News
Thursday, 31 December 2015
Friday, 18 December 2015
പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം
എസ് എസ് എ കാസറഗോഡിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ബി ആര്‍ സി സംഘടിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം 18.12.2015 വെള്ളിയാഴ്ച മാണിക്കോത്ത് ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്കൂളില്‍ നടന്നു.പഞ്ചായത്ത് മെമ്പര്‍ ശ്രീ കരീം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ കെ വി മാധവന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ബി പി ഒ ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍ പെണ്‍കുട്ടികള്‍ക്കുള്ള മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ശ്രീ അസീസ് മാസ്റ്റര്‍,കരാട്ടെ പരിശീലകന്‍ ശ്രീ പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരീച്ചു.ശ്രീമതി സുധ കെ ചടങ്ങിന് നന്ദി പറഞ്ഞു.അജാനൂര്‍ പഞ്ചായത്തിലെ സ്കൂളുകളിലെ യു പി ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.കരാട്ടെ പരിശീലകനായ ശ്രീ പ്രകാശന്‍ മാസ്റ്റര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.ക്രിസ്മസ് അവധിദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങുകളില്‍നിന്ന്
Sunday, 6 December 2015
Wednesday, 2 December 2015
ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
രോഗനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സെടുത്തു. മന്ത് രോഗനിയന്ത്രണത്തിന് ഡി ഇ സി ഗുളികകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാന്‍ ഈ ക്ലാസ്സുകൊണ്ട് സാധിച്ചു.
മന്ത് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 01.12.15 ചൊവ്വാഴ്ച ക്ലാസ്സ് സംഘടിപ്പിച്ചു.ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ ശ്രീ രമേശന്‍, മന്ത് രോഗത്തെക്കുറിച്ചും രോഗംപകരുന്നരീതിയെക്കുറിച്ചും
Monday, 30 November 2015
Friday, 27 November 2015
ആദരാഞ്ജലികള്‍...................
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്കൂളില്‍ ദീപികാപ്പത്രം സൗജന്യമായി നല്കി കുട്ടികള്‍ക്ക് വായനയുടെ വാതായനം തുറന്നുകൊടുത്ത ശ്രീ ഫിലിപ്പ് മാമ്പള്ളിലിന് മാണിക്കോത്ത് ഗവ:ഫിഷറീസ് യു പി സ്കളിലെ കുട്ടികളുടേയും അധ്യാപകരുടേയും ആദരാഞ്ജലികള്‍.
26.12.15വ്യാഴാഴ്ച വൈകുന്നേരം നടന്ന അനുസ്മരണച്ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, 10 November 2015
നവംബര്‍ 7 സി വി രാമന്‍ദിനം
സി വി രാമന്‍ദിനത്തോടനുബന്ധിച്ച് നവംബര്‍9 ന് നടന്ന പ്രത്യേക അസംബ്ലിയില്‍ സി വി രാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍,ശാസ്ത്രത്തിനുള്ള സംഭാവനങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ കുറിപ്പുകള്‍ അവതരിപ്പിച്ചു.രാമന്‍ പ്രഭാവത്തെക്കുറിച്ച് നയന തയ്യാറാക്കിയ കുറിപ്പ് കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായിരുന്നു.സുധട്ടീച്ചര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.
സി വി രാമന്‍
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്

![]()
ചന്ദ്രശേഖര വെങ്കിട്ടരാമൻ
|
|
ജനനം | 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്‌നാട് |
---|---|
മരണം | 1970 നവംബർ 21 |
താമസം | ![]() |
ദേശീയത | ![]() |
മേഖലകൾ | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
ബിരുദം | പ്രെസിഡൻസി കോളേജ് |
ഗവേഷണവിദ്യാർത്ഥികൾ | ജി.എൻ. രാമചന്ദ്രൻ |
അറിയപ്പെടുന്നത് | രാമൻ പ്രഭാവം |
പ്രധാന പുരസ്കാരങ്ങൾ | ![]() ഭാരതരത്ന ലെനിൻ സമാധാനസമ്മാനം |
Subscribe to:
Posts (Atom)