Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Friday, 7 November 2014




                         ഫോക്കസ്  എസ്.ആര്‍.ജി യോഗം

   ഫോക്കസ് സ്കൂളുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട മാണിക്കോത്ത് ഗവ: ഫിഷറീസ് യു.പി.സ്കൂളില്‍ ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍മാരായ ശ്രീ. രാധാകൃഷ്ണന്‍, ശ്രീമതി.ഉമാദേവി എന്നിവരുടെ



നേതൃത്ത്വത്തില്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ആസൂത്രണംചെയ്യുന്നതിനു വേണ്ടി ഒരു ഫോക്കസ് എസ്.ആര്‍.ജി യോഗം നടന്നു. യോഗത്തില്‍ സ്കൂളിലെ മുഴുവന്‍അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ സന്നിഹിതരായി.

Thursday, 6 November 2014


             സ്കൂള്‍ ബ്ലോഗ് ഉല്‍ഘാടനം
               സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉല്‍ഘാടനം 29.09.2014 ന് പി.ടി.​എ പ്രസിഡണ്ട് ശ്രീ. കെ.വി.മാധവന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എം.വി.രാമചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു




Monday, 29 September 2014



    
                  സാക്ഷരം ക്യാമ്പ്

                 സാക്ഷരം ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ് 27.9.2014 ന് ശനിയാഴ്ച സ്കൂളില്‍ നടത്തി. ക്യാമ്പിന്റെ ഔപചാരികമായ ഉല്‍ഘാടനം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.എം.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
             


Thursday, 28 August 2014

             
          
     ണാഘോഷം-14
ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടിളോടെ കൊണ്ടാടി. ഓണാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തല പൂക്കള മല്‍സരം സംഘടിപ്പിച്ചു. സ്കൂള്‍ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി.

Tuesday, 26 August 2014

                               സ്വാതന്ത്ര്യദിനാഘോഷം
           
             ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി എല്‍.പി, യു.പി.വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന, പതാക നിര്‍മാണം,ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങള്‍ നടത്തി.  ആഗസ്ത് 15 ന് രാവിലെ 9.30 ന് ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിനറാലിയില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ഒട്ടേറെ രക്ഷിതാക്കളും പങ്കെടുത്തു. മാണിക്കോത്ത് ബാന്‍ഡ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നടന്ന റാലി വളരെ ആകര്‍ഷകമായിരുന്നു.  
         സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.വി.മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.  കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്  സെക്രട്ടറി ശ്രീ.  നാരായണ   ക്ഷേണായി  പരിപാടി ഉല്‍ഘാടനം ചെയ്തു. ക്ലബ്ബിലെ മറ്റ് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന്  കാഞ്ഞങ്ങാട് ഗായകസംഘം അവതരിപ്പിച്ച ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു. ലയണ്‍സ് ക്ലബ്ബിന്റെ വകയായി സ്കൂള്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.  മാണിക്കോത്തെ വിവിധ ക്ലബ്ബുകളുടെ വകയായി മിഠായി, ഐസ്ക്രീം, പായസം എന്നിവയും നല്‍കുകയുണ്ടായി.



Friday, 8 August 2014



         

           2014-15 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം

Wednesday, 23 July 2014

      സോഷ്യല്‍ സയന്‍സ്  ക്ലബ്ബ്  ഉത്ഘാടനം 
   ജി .എം.യു.പി സ്കൂളിലെ  ശ്രീമതി.നിര്‍മ്മല ടീച്ചര്‍നിര്‍വ്വഹിക്കുന്നു