Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Saturday, 30 September 2017

                                  ഒാണപ്പതിപ്പ് 


ഒാണത്തിന്റെ പ്രധാധ്യം ക‌ുട്ടികളില്‍ എത്തിക്ക‌ുന്നതിന് നാലാം ക്ലാസില്‍ ഒാണപ്പതിപ്പ് തയ്യാറാക്കിയിര‌ുന്ന‌ു.
തയ്യാറാക്കിയ ഒാണപ്പതിപ്പ് സ്‌ക‌ൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ പ്രകാശനം ചെയ്യ‌ുന്ന‌ു.ഒാണക്കവിതകള്‍,പാട്ട‌ുകള്‍,ക‌ുട്ടികള്‍ എഴ‌ുതിയ കവിതകള്‍,ചിത്രങ്ങള്‍ എന്നിവ ഇതില്‍ ഉണ്ട്.സചിത്ചന്ദ്രന്റെയ‌ും ശിവാനിയ‌ുടെയ‌ും നേതൃത്വത്തിലാണ് ഇവ തയ്യാറാക്കയത്.

 

Sunday, 10 September 2017

      

            ഒാണാഘോഷം......2017        

ഈ വര്‍ഷത്തെ ഒാണാഘോഷം ആഗസ്റ്റ് 29 ന് നടന്ന ഒാണസദ്യയോടെ ത‌ുടങ്ങി.പി.ടി.എ.ക‌ുട്ടികള്‍ക്കായി വ്യത്യസ്തവിഭവങ്ങളടങ്ങിയ ഒാണസദ്യ ഒര‌ുക്കി.ഇത് ക‍ുട്ടികള്‍ക്ക് വിത്യസ്ത അന‌ുഭവമായിര‍ുന്നു.



ആഗസ്റ്റ് 31 ന് ക്ലാസ് തലത്തില്‍ പ‌ൂക്കള മത്സരം നടത്തി.ക്ലാസ് തലത്തില്‍ ഒാണപതിപ്പ‌ും തയ്യാറാക്കി.






                                 

 


             സ്വാതന്ത്ര്യദിനാഘോഷം 2017

സ്വാതന്ത്ര്യ ദിനം വിപ‌ുലമായ പരിപാടികളോടെ ജി.എഫ്.യ‍ു.പി.എസ് മാണിക്കോത്തില്‍  നടന്ന‌ു.ക്ലാസാ മ‌ുറികളില്‍ പതിപ്പ് തയ്യാറാക്കി.എല്‍.പി.യ‌ു.പി വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന‌ു വേണ്ട വിവരശേഖരണം നേരത്തേ നടത്തിയിര‌ുന്ന‌ു.ആത‌ുകൊണ്ട് എല്ലാ ക‌ുട്ടികള്‍ക്ക‌ും പങ്കെട‌ുക്കാന്‍ ആത്മവിശ്വസം ഉണ്ടായിര‌ുന്ന‌ു.
   രാവിലെ ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.


 ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് പങ്കെടുത്തിര‌ുന്ന‌ു.ത‌ുടര്‍ന്ന് മാണിക്കോത്ത് ടൗണില്‍ ക‌ുട്ടികള‌ുടെ റാലി നടത്തി.


റാലിക്ക‌ുശേഷം പൊത‌ുയോഗം നടന്ന‌ു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച‌ു.ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.
പൊത‌ുയോഗത്തിന‍ു ശേഷം പായസവിതരണം ഉണ്ടായിര‌ുന്ന‌ു.

 
 

Monday, 30 January 2017

പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞം-തുടക്കം

    പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കുവാനുള്ള പൊതുവിദ്യാഭ്യാസവകിപ്പിന്റെ പദ്ധതിക്ക് സ്കൂളില്‍ ഇന്ന് തുടക്കം കുറിച്ചു.രക്ഷിതാക്കള്‍,നാട്ടുകാര്‍,പൂര്‍വവിദ്യാര്‍ഥികള്‍,വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലിയോടെ പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന് ആരംഭമായി.തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് പൊതുവിദ്യഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.പഴയകാലം അയവിറക്കി പടിയിറങ്ങുമ്പോള്‍ ഓരോരുത്തരും അവരെ അവരാക്കിയ പള്ളിക്കൂടത്തിന്റെ വളര്‍ച്ചയില്‍ ഇനിയെന്നും ഒപ്പമുണ്ടാകുമെന്ന പ്രതിജ്ഞകൂടിയെടുത്താണ് മടങ്ങിയത്.

റിപ്പബ്ലിക്ക് ദിനാഘോഷം

              ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ ഓര്‍മപ്പെടുത്തലായ ജനുവരി 26 ,അറുപത്തെട്ടാമത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തി.കുട്ടികള്‍ പതാക ഗാനം ആലപിച്ചു.തുടര്‍ന്ന് ഹെഡ്‌മാസ്റ്റര്‍ റിപ്പബ്ലിക്ക്ദിനസന്ദേശം നല്‍കി.കുട്ടികള്‍വായനാക്കുറിപ്പുകള്‍അവതരിപ്പിച്ചു.ദേശഭക്തിഗാനാലാപനം, പ്രസംഗം എന്നിവയുടെ അവതരണവും നടന്നു.

Wednesday, 25 January 2017

റിപ്പബ്ലിക്ക്ദിനാശംസകള്‍


ഏവര്‍ക്കും മാണിക്കോത്ത് സ്കൂളിന്റെ പുതുവത്സരാശംസകള്‍

സന്തോഷവും സമാധാനവും ഐശ്വര്യസമൃദ്ധവുമായ ഒരു പുതുവത്സരത്തെ വരവേറ്റുകൊണ്ട് ഈ വര്‍ഷവും ഞങ്ങള്‍ പുതുവത്സരദിനം ആഘോഷിച്ചു.പുതുവത്സര കാര്‍ഡുകള്‍ പരസ്പരം കൈമാറി ,പുതുവത്സരപ്പായസം നുണഞ്ഞ് കുട്ടികള്‍ പുതുവര്‍ഷത്തെ  വരവേറ്റു.