Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Wednesday, 25 February 2015



           മേശയും കസേരയും വിതരണം ചെയ്തു
      അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ കീഴിലുള്ളഎല്‍.പി/യു.പി ക്ലാസ്സുകളില്‍ പഠിക്കുന്ന എസ്.സി വിഭാഗം കുട്ടികള്‍ക്കുവേണ്ടി അനുവദിച്ച മേശയും കസേരയും 2.2.2015 ന് സ്കൂള്‍ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന രാജലക്ഷ്മിക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.വി.മാധവന്‍ വിതരണം ചെയ്തു

Tuesday, 24 February 2015

                  എസ്.സി/എസ്.ടി കള്‍ച്ചറല്‍ ഫെസ്റ്റ്
   എസ്.എസ്./ ബി.ആര്‍.സി ബേക്കലിന്റെ നേതൃത്ത്വത്തില്‍ മാണിക്കോത്ത് സ്കൂളില്‍ വെച്ച് 19.2.2015 ന് വ്യാഴാഴ്ച കള്‍ച്ചറല്‍ ഫെസ്റ്റ് (“ തുടി "-2015) സംഘടിപ്പിച്ചു. ഫെസ്റ്റില്‍ അജാനൂര്‍-പള്ളിക്കര പ‍ഞ്ചായത്തിലെ 47 ഓളം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി. ബേക്കല്‍ ബി.ആര്‍.സി യിലെ ട്രെയിനര്‍മാരായ ശ്രീ.രാധാകൃഷ്ണന്‍, ശ്രീ.ശശി, ശ്രീമതി.ബെറ്റി അബ്രഹാം എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മെമ്പരും കലാകാരനുമായ ശ്രീ.മാധവന്റെ നേതൃത്വത്തില്‍ പ്രായമേറിയ പതിനെട്ടോളം സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീമിന്റെ "മംഗലം കളി" ഏറെ ശ്രദ്ധേയമായി.







             

Thursday, 15 January 2015

                      ഫോക്കസ് സെമിനാര്‍
                         
         സ്കൂളില്‍ ഫോക്കസ്- 2015 ന്റെ ഭാഗമായി ജനുവരി 4 ന് ഉച്ചയ്ക്ക് 2 മണിക്ക് ഒരു വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ് റ്റര്‍
സ്വാഗതം പറഞ്ഞു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.നസീമ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉല്‍ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ ശ്രീ..ചന്ദ്രശേഖരന്‍ അവര്‍കള്‍ നിര്‍വഹിച്ചു. ബേക്കല്‍ ബി.പി.ഒ ശ്രീ.പി. ശിവാനന്ദന്‍ മാസ് റ്റര്‍ വിഷയം അവതരിപ്പിച്ചു.
                    

Monday, 15 December 2014


            പൂര്‍വ വിദ്യാര്‍ത്ഥി സംഗമം








          സാക്ഷരം പ്രഖ്യാപനം
        സ്കൂളില്‍ 4.12.2014 ന് വ്യാഴാഴ്ച "സാക്ഷരം "പ്രഖ്യാപനം നടത്തി. സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററായ ശ്രീമതി.ഉമാദേവി ടീച്ചറാണ് സാക്ഷരം പ്രഖ്യാപനം നടത്തിയത്. സ്കൂള്‍ പി.ടി.എ യുടെ വകയായി കുട്ടികള്‍ക്ക് കഥാപുസ്തകം വിതരണം ചെയ്തു. "നവ സാക്ഷരര്‍" അവര്‍ക്ക് കിട്ടിയ പുസ്തകം വായിച്ചു.
  




Friday, 7 November 2014




                         ഫോക്കസ്  എസ്.ആര്‍.ജി യോഗം

   ഫോക്കസ് സ്കൂളുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട മാണിക്കോത്ത് ഗവ: ഫിഷറീസ് യു.പി.സ്കൂളില്‍ ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍മാരായ ശ്രീ. രാധാകൃഷ്ണന്‍, ശ്രീമതി.ഉമാദേവി എന്നിവരുടെ



നേതൃത്ത്വത്തില്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ആസൂത്രണംചെയ്യുന്നതിനു വേണ്ടി ഒരു ഫോക്കസ് എസ്.ആര്‍.ജി യോഗം നടന്നു. യോഗത്തില്‍ സ്കൂളിലെ മുഴുവന്‍അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ സന്നിഹിതരായി.

Thursday, 6 November 2014


             സ്കൂള്‍ ബ്ലോഗ് ഉല്‍ഘാടനം
               സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉല്‍ഘാടനം 29.09.2014 ന് പി.ടി.​എ പ്രസിഡണ്ട് ശ്രീ. കെ.വി.മാധവന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എം.വി.രാമചന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു