Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Friday, 29 June 2018

ജൂണ്‍ 21അന്താരാഷ്ട്ര യോഗാദിനം
      യോഗ വെറും ശാരീരിക വ്യായാമം മാത്രമല്ല സര്‍വതോന്മുഖമായ മനുഷ്യവികാസത്തിന്റെ ശാസ്ത്രം കൂടിയാണ്.യോഗ പ്രക്രിയകളിലൂടെ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാതാക്കാന്‍ കഴിയും.ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാദിനം  യോഗാപരിശീലകനായ ശ്രീ ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനം  നടന്നു.നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്  അദ്ദേഹം വിശദമായ ക്ലാസ്സെടുത്തു.
 

                           ശ്രീ ഗണേഷ്‌കുമാര്‍ യോഗാപരിശീലനത്തില്‍

Thursday, 21 June 2018

ജൂണ്‍19 വായനാദിനം


വായനയുടെ വാതായനങ്ങള്‍ തുറന്ന് മാണിക്കോത്തെ കുട്ടികളും
വായനയുടെ ലോകത്തേക്ക് നമ്മെ നയിച്ച പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായി ആചരിച്ചു.ഒപ്പം വായനാവാരത്തിന്റെ ഉദ്ഘാടനം ശ്രീ സുരേന്ദ്രന്‍ കാടങ്കോട് നിര്‍വഹിച്ചു.

         വായനാദിനത്തോടനുബന്ധിച്ച് വിവിധപരിപാടികള്‍ നടന്നു.ലൈബ്രറിപുസ്തകവിതരണം,വായനാമത്സരം(മലയാളം,ഇംഗ്ലീഷ്, ഹിന്ദി,അറബിഭാഷകളില്‍),സാഹിത്യക്വിസ്,പുസ്തകപരിചയം(ഒരാഴ്ച),
ആസ്വാദനക്കുറിപ്പ് രചനാമത്സരം,നൃത്തസംഗീതശില്പം,പ്രീ-പ്രൈമറി കുട്ടികള്‍ക്ക് കളറിംഗ് മത്സരം,ഒന്ന് രണ്ട് ക്ലാസ്സുകാര്‍ക്ക് ചിത്രരചനാമത്സരം എന്നീ പരിപാടികളില്‍ ഭൂരിഭാഗം കുട്ടികളുടേയും പങ്കാളിത്തം ശ്രദ്ധേയമായി.

'അമ്മവായന'-വായനാനുഭവങ്ങള്‍ അമ്മമാര്‍ കുട്ടികളുമായി      പങ്കുവെക്കുന്നു

മത്സരവിജയികള്‍ക്ക് സമ്മാന വിതരണം ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു.










Saturday, 2 June 2018

ദീപങ്ങളാല്‍  ആദ്യാക്ഷരംകുറിച്ച് മാണിക്കോത്ത് ഗവണ്‍മെന്റ് ഫിഷറീസ് സ്കൂള്‍ പ്രവേശനോത്സവം

 നവാഗതരായ കുട്ടികളെ തൊപ്പിയും ബലൂണുകളും നല്‍കി സ്വീകരിച്ചു.കുട്ടികളെ വരവേറ്റുകൊണ്ടുനടന്ന വര്‍ണാഭമായ ഘോഷയാത്ര രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യംകൊണ്ട് ധന്യമായി. തുടര്‍ന്നുനടന്ന പ്രവേശനോത്സവ ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ എം വി രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ അശോകന്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ വികസനസമിതി അംഗം ശ്രീ കെ വി മാധവന്‍,പി ടി എ വൈസ്‌പ്രസിഡണ്ട് ശ്രീ കരീം മൈത്രി,മദര്‍ പി ടി എ പ്രസിണ്ട് ശ്രീമതി സന്ധ്യ,വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീ താജുദ്ദീന്‍,ശ്രീ കോട്ടക്കുളം അബ്ദുള്‍ റഹ്മാന്‍,,ശ്രീ മുട്ടത്തു കരുണാകരന്‍,ശ്രീമതി ശശികല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ വിന്‍സണ്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

  വ്യാപാരി വ്യവസായി ഏകോപനസമിതി അജാനൂര്‍ യൂണിറ്റ്,യുവചേതന മാണിക്കോത്ത്,അരയാല്‍ബ്രദേര്‍സ് അതിഞ്ഞാല്‍,സഹായി പുരുഷ സഹായി സംഘം മാണിക്കോത്ത്, വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ കരീം,മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സന്ധ്യ,ശ്രീ മുട്ടത്തു കരുണാകരന്‍,ശ്രീ അശോകന്‍, ശ്രീമതി ശശികല തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

 

കണ്ണിനും കാതിനും കുളിരേകിയഘോഷയാത്രയിലൂടെ......

 

 പഠനോപകരണങ്ങളുടെ വിതരണം









യൂണിഫോം വിതരണം

ഈ വര്‍ഷത്തെ യൂണിഫോം വിതരണം  എല്‍ എസ് എസ് നേടിയ സജിത്ത് ചന്ദ്രന് നല്‍കിക്കൊണ്ട് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ കരീം  നിര്‍വ്വഹിക്കുന്നു