Flash News

2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഏവര്‍ക്കും സ്വാഗതം

Tuesday, 26 December 2017

 Image result for x'mas papa images

ക്രിസ്‌മസ് ആഘോഷം
  സ്നേഹത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ്  ആഗതമായപ്പോള്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍  മാണിക്കോത്ത് സ്കൂളിലെ കുട്ടികളും.പുല്‍ക്കൂടൊരുക്കി ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച്  കുട്ടികള്‍ ക്രിസ്മസ് അപ്പൂപ്പനെ വരവേറ്റു.പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ്സുവരെയുെള്ള കുട്ടികള്‍ അവതരിപ്പിച്ച നൃത്തശില്പം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകി.കുട്ടികളുടെ ജിംഗിള്‍ ബെല്‍സ്  എന്ന ക്രിസ്മസ് ഗാനത്തിന്റെ അകമ്പടിയോടെ ക്രിസ്മസ് അപ്പൂപ്പന്‍ ക്രിസ്മസ് കേക്ക് മുറിച്ച്  വിതരണം ചെയ്തു. .വിശുദ്ധമായ മാനവികതയുടെ പാരമ്പര്യത്തിലേക്ക് മടങ്ങാനുള്ള മനസ്സ് എല്ലാവര്‍ക്കും കൈവരട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാവരും പരസ്പരം ആശംസകള്‍ കൈമാറി.