Flash News
Saturday, 30 September 2017
Sunday, 10 September 2017
സ്വാതന്ത്ര്യദിനാഘോഷം 2017
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ജി.എഫ്.യു.പി.എസ് മാണിക്കോത്തില്‍ നടന്നു.ക്ലാസാ മുറികളില്‍ പതിപ്പ് തയ്യാറാക്കി.എല്‍.പി.യു.പി വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിനു വേണ്ട വിവരശേഖരണം നേരത്തേ നടത്തിയിരുന്നു.ആതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ ആത്മവിശ്വസം ഉണ്ടായിരുന്നു.
രാവിലെ ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.
ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് പങ്കെടുത്തിരുന്നു.തുടര്‍ന്ന് മാണിക്കോത്ത് ടൗണില്‍ കുട്ടികളുടെ റാലി നടത്തി.
റാലിക്കുശേഷം പൊതുയോഗം നടന്നു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.
പൊതുയോഗത്തിനു ശേഷം പായസവിതരണം ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)